പുതുക്കാട്: കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ പൊതു സ്ഥലത്ത് കറങ്ങി നടക്കുന്നതും ഇടപഴകുന്നതും പാടില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ചതിന് ആറു പേർക്കെതിരെ അഞ്ച് കേസുകൾ എടുത്തു. നാല് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പുതുക്കാട് എസ്.ഐ കെ.എൻ. സുരേഷ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.