ചെറുതുരുത്തി: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ 21 ദിവസം കൂടി നീട്ടിയതിനാൽ കേരള കലാമണ്ഡലം കല്പിത സർവകലാശാല 2020 ഏപ്രിൽ മാസം നടത്താൻ നിശ്ചയിച്ചിരുന്ന ബി.എ 2,4, 6 സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അസി. രജിസ്ട്രാർ അറിയിച്ചു.