തൃശൂർ: ആരോഗ്യ സന്നദ്ധ പ്രവർത്തകർക്കും അവശ്യ സേവനത്തിലേർപ്പെട്ടിരിക്കുന്ന സർക്കാർ ജീവനക്കാർക്കും ഉച്ചഭക്ഷണം എം.എൽ.എ ഓഫീസ് വഴി വിതരണം ചെയ്തതായി അനിൽ അക്കര എം.എൽ.എ അറിയിച്ചു.

കോലഴി, അവണൂർ മണ്ഡലത്തിലെ പ്രവർത്തകർ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണമാണ് ഇന്നലെ വിതരണം ചെയ്തത്. പാമ്പൂർ ഹെൽത്ത് സെന്റർ മുതൽ വടക്കാഞ്ചേരി പമ്പ് വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉൾപ്പെടെ നിരവധി പേർക്കാണ് സഹായം എത്തിക്കാൻ കഴിഞ്ഞത്. ഏപ്രിൽ 14വരെ ഈ പ്രവർത്തനം തുടരും. രാവിലെ 9 മണി മുതൽ 10 വരെയുള്ള സമയങ്ങളിൽ 9387103701, 9387103702 എന്നീ മൊബൈൽ നമ്പറുകളിലേക്കോ എം.എൽ.എ ഓഫിസിലെ 04884 235304 എന്ന നമ്പറിലോ വിളിച്ച് ഭക്ഷണം ഉറപ്പാക്കാവുന്നതാണെന്നും എം.എൽ.എ അറിയിച്ചു.