hand-wash-
പെരിഞ്ഞനം കൂട്ടായ്മയുടെ നേതൃത്വത്തിൽ കയ്പമംഗലം പൊലിസ് സ്റ്റേഷനിലേക്ക് ഹാൻഡ് വാഷുകൾ നൽകുന്നു

കയ്പമംഗലം: കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പെരിഞ്ഞനം കൂട്ടായ്മയുടെ നേതൃത്വത്തിൽ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും, വലപ്പാട് പൊലീസ് സ്റ്റേഷനിലേക്കും,കയ്പമംഗലം പൊലീസ് സ്റ്റേഷനിലേക്കും ഹാൻഡ് വാഷുകൾ നൽകി. കൂട്ടായ്മ ഭാരവാഹികളായ നസീർ പുഴങ്കരയില്ലത്ത്, സി.പി. ദാസൻ, ജ്യോതി കാരയിൽ, സതീഷ് ചന്ദ്രൻ, സി.കെ. മജീദ്, ബഷീർ മുളംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.