ചാലക്കുടി: പട്ടിക ജാതിക്കാർക്ക് മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ചാലക്കുടി നഗരസഭയുടെ 202021 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്ജറ്റ് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ അവതരിപ്പിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മുൻ കരുതലോടെ അവതരിപ്പിക്കപ്പെട്ട ഈ കൗൺസിലിന്റെ അവസാനത്തെ ബഡ്ജറ്റ് ചർച്ചകൊളൊന്നുമില്ലാതെ പാസാക്കി.105,28,315,581 രൂപ വരവും 102,70,056,44 രൂപ ചെലവും 2,58,25,937 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
പട്ടിക ജാതി വിഭാഗങ്ങളുടെ ഭവന നിർമ്മാണ പദ്ധതിയ്ക്ക് 50 ലക്ഷംരൂപ ബഡ്ജറ്റിൽ മാറ്റി വച്ചു. പട്ടിക ജാതി കോളനികളും നവീകരിക്കുന്നതിന് ലക്ഷ്യമിട്ട ബഡ്ജറ്റിൽ വിദ്യാഭ്യാസം, തൊഴിൽ, ശൗചാലയ നിർമ്മാണം എന്നിവയും നടപ്പാക്കും. പട്ടികജാതിക്കാർ മരണപ്പെട്ടാൽ നഗരസഭ കിമറ്റോറിയത്തിൽ സംസ്‌കരിക്കുന്നതിന് ഇനിമുതൽ പണം ഈടാക്കില്ല. കൊറോണ വ്യാപന ഭീതിയെ തുടർന്ന് ദുരിതത്തിലായ നഗരത്തിലെ കച്ചവടക്കാർക്കും ആശ്വാസമേകുന്നതാണ് ബഡ്ജറ്റ്. നഗരസഭ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടയുടമകളിൽ നിന്നും രണ്ടുമാസത്തെ വാടക ഈടാക്കില്ല. കടമുറികൾ കൈമാറ്റം ചെയ്യുന്നതിന് ഈടാക്കിയിരുന്ന അധിക ഡിപ്പോസിറ്റ് ഇനിമുതൽ ഉണ്ടാകില്ല. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.