ഗുരുവായൂർ: ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങി സഞ്ചരിച്ച രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. എടക്കര മുണ്ടന്തറ അശോകൻ (60), വടക്കേക്കാട് കല്ലൂർ കൊമ്പത്തേയിൽ റഹിം (41) എന്നിവർക്കെതിരെയാണ് ഗുരുവായൂർ പൊലീസ് കേസെടുത്തത്. അയൽവീട്ടിലെ കാറുമായി കറങ്ങാനിറങ്ങിയ രണ്ട് പേരെ താക്കീത് ചെയ്തുവിട്ടു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം സ്റ്റേഷനിൽ പിടിച്ചുവയ്ക്കുകയും ചെയ്തു.