കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങായ അശ്വതി കാവ് തീണ്ടൽ ഇന്ന് ചടങ്ങ് മാത്രമായി നടക്കും. ജനസഹസ്രങ്ങൾ ആവേശപൂർവ്വം പങ്കെടുക്കാറുള്ള കാവ് തീണ്ടൽ ആളും ആരവുമില്ലാതെയാണ് നടക്കുക. ഉച്ചയ്ക്ക് ഒന്നോടെ തൃച്ചന്ദന ചാർത്തിനായി നടയടക്കും. ഏഴരനാഴിക നീളുന്ന ശാക്തേയപൂജയ്ക്ക് ശേഷം നാലരയോടെ, പൂജാരികളും മറ്റും നടയടച്ച് പുറത്തിറങ്ങിയ ശേഷമാണ് കാവ് തീണ്ടൽ നടക്കുക. നാളെ രാവിലെ വടക്കെനടയിൽ കുമ്പളങ്ങ ഗുരുതി നടത്തി വെന്നിക്കൊടി നാട്ടുന്നതോടെ ഭരണിയാഘോഷം സമാപിക്കും.