കയ്പമംഗലം: അവശ്യവസ്തുക്കളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും ഉണ്ടെന്ന പരാതിയിൽ കൊടുങ്ങല്ലൂർ താലൂക്കിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തി. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സിവിൽ സപ്ലൈസും, ലീഗൽ മെട്രോളജി, പൊലീസും ചേർന്നായിരുന്നു പരിശോധന. കൊടുങ്ങല്ലൂർ മുതൽ ചെന്ത്രാപ്പിന്നി വരെയുള്ള സ്ഥലങ്ങളിലെ പലചരക്ക്, പച്ചക്കറി കടകളിൽ പരിശോധന നടത്തി. കടകളിലെ സാധനങ്ങളുടെ സ്റ്റോക്കും എടുത്തിട്ടുണ്ട്. എല്ലാ കടകളിലും വിലനിലവാര പട്ടിക പ്രദർശിപ്പിക്കണമെന്ന് വ്യാപാര സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. താലൂക്ക് സപ്ലൈ ഓഫീസർ ഐ.വി സുധീർ കുമാർ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കെ.എ അഭിലാഷ്, എസ്.ഐ സി.കെ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന...