തൃശൂർ: സപ്ലൈകോ കൊച്ചിയിൽ ഇന്ന് മുതൽ ഓൺലൈൻ വഴി ആവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കുമെന്ന് സി.എം.ഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു. 'സൊമോറ്റോ' യുമായിട്ടാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിന് എട്ട് കിലോമീറ്റർ പരിധിയിൽ ഭക്ഷ്യ സാധനം എത്തിക്കുക. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40 മുതൽ 50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. ഇ പെയ്‌മെന്റാണ് നടത്തേണ്ടതെന്നും സി.എം.ഡി അറിയിച്ചു.

........................................................

അമിതവില: അറിയിക്കേണ്ട നമ്പറുകൾ


താലൂക്ക് സപ്ലൈ ഓഫീസർ തൃശൂർ 9188527382
താലൂക്ക് സപ്ലൈ ഓഫീസർ ചാവക്കാട് 9188527384
താലൂക്ക് സപ്ലൈ ഓഫീസർ മുകുന്ദപുരം 9188527381
താലൂക്ക് സപ്ലൈ ഓഫീസർ ചാലക്കുടി 9188527380
താലൂക്ക് സപ്ലൈ ഓഫീസർ കൊടുങ്ങല്ലൂർ 9188527379
താലൂക്ക് സപ്ലൈ ഓഫീസർ തലപ്പിള്ളി 9188527385