ചാലക്കുടി: പിള്ളപ്പാറ ആദിവാസി കോളനിയിൽ പട്ടാപകൽ ആനക്കുട്ടമെത്തി. ആറ് ആനകളാണ് വ്യാഴാഴ്ച ഉച്ചയോടെ കോളനിയുടെ അതിർത്തി വരെ എത്തിയത്. അയ്യമ്പുഴ പ്ലാന്റേഷൻ ഭാഗത്ത് നിന്നാണ് ആനകൾ എത്തിയത്. പുഴയിൽ കുളിക്കുകയായിരുന്ന ആദിവാസികൾ ഒച്ച വച്ചതിനെ തുടർന്ന് ഇവ തിരികെ പോയി. ഇതോടെ കോളനി നിവാസികൾ അങ്കലാപ്പിലായി.