തൃശൂർ: ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിവറേജ് ഔട്ട് ലെറ്റുകളും ബാറുകളും കളള് ഷാപ്പുകളും മറ്റും അടച്ചിട്ടുളളതിനാൽ മദ്യം ലഭിക്കാതെയുണ്ടാകുന്ന അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണമെന്ന് തൃശൂർ ഡെപ്യുട്ടി എക്‌സൈസ് കമ്മിഷണർ പി.കെ സനു അറിയിച്ചു.
മദ്യപാന ശീലം പെട്ടെന്ന് നിറുത്തുന്ന സന്ദർഭത്തിൽ ചിലർക്കെങ്കിലും വിശപ്പില്ലായ്മ, ഉറക്കം നഷ്ടപ്പെടൽ, അമിതമായ വിയർപ്പ്, മനം പുരട്ടൽ, അസ്വസ്ഥത, കടുത്ത ദേഷ്യം, കൈകാൽ വിറയൽ, ശക്തമായ തലവേദന, ഉത്കണ്ഠ, അപസ്മാരം, സ്ഥലകാല ബോധം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും. അവർ പ്രാഥമിക ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ സേവനം തേടണം. ജില്ലയിലെ സർക്കാർ ഡി അഡീക്ഷൻ സെന്ററുകളുടെയും സഹായം തേടാം.
സെൻ്ററുകൾ:
ചാലക്കുടി ഗവ.ആശുപത്രി വിമുക്തി ഡി അഡീക്‌ഷൻ സെന്റർ 04802 964800, 04802701823
ജില്ലാ ഹോമിയോ ആശുപത്രി ഡി അഡീക്‌ഷൻ സെന്റർ, പൂത്തോൾ 04872389062
തൃശൂർ മാനസിക ആരോഗ്യ കേന്ദ്രം പടിഞ്ഞാറെ കോട്ട 04872385981
ഗവൺമെന്റ് മെഡിക്കൽ കോളേജ് മുളങ്കുന്നത്തുകാവ് 04872472357
ഭാരതീയ ചികിത്സാ വകുപ്പ് ആൻഡ് നാഷണൽ ആയുഷ് മിഷൻ തൃശൂർ 9022335764 ,9744570055
വിവരങ്ങൾക്ക് എക്‌സൈസ് ഓഫീസുമായും ബന്ധപ്പെടാം, ഫോൺ : 9446025417,0487 2361237