ചാവക്കാട്: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗുരുവായൂർ ഫയർ ആൻഡ് റെസ്‌ക്യൂ ടീം ചാവക്കാട് സബ് ജയിൽ അണുവിമുക്തമാക്കി. ഹൈപ്പാ ക്ലോറൈറ്റ് മിശ്രിതം തളിച്ചാണ് അണുവിമുക്തമാക്കിയത്. 1000 ലിറ്റർ വെള്ളത്തിൽ പോയിന്റ് 5 ശതമാനം ഹൈപ്പോ ക്ലോറൈറ്റ് ലായിനി കലർത്തിയാണ് മിശ്രിതം തയ്യാറാക്കുന്നത്. ഗുരുവായൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ അജിത്ത്, സൂരജ്, ഡ്രൈവർ സതീഷ് എന്നിവർ ചേർന്ന ടീം ആണ് സബ്ജയിൽ അണുവിമുക്തമാക്കിയത്.