അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിൻ്റെ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു. അന്തിക്കാട് പഞ്ചായത്തിൻ്റെ പ്രസിഡന്റും മെമ്പർമാരും കുടുംബശ്രീ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും സാമുഹിക പ്രവർത്തകരും ആഞ്ഞുപിടിച്ചപ്പോൾ ചോറ്, സമ്പാർ, തോരൻ, അച്ചാർ എന്നിവ നിമിഷങ്ങൾക്കുള്ളിൽ തയ്യാറായി. അന്തിക്കാടിൻ്റെ അതിഥി തൊഴിലാളികൾ, തെരുവിൽ അലയുന്നവർക്കും ഭക്ഷണം നൽകി. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. 60 ഓളം പേർക്ക് ഭക്ഷണവിതരണം നടത്തി. അന്തിക്കാട് നടയിൽ അറേബ്യൻ ഹോട്ടലിലാണ് പ്രവർത്തനം നടക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധിക മുകുന്ദൻ, പഞ്ചായത്ത് പ്രതിനിധികളായ ഷാജു മാളിയേക്കൽ, ജ്യോതി രാമൻ, സരൂൺ പൈനൂർ, രാഷ്ട്രീയ പ്രതിനിധികളായ ഷിബു കൊല്ലാറ, ഉസ്മാൻ അന്തിക്കാട്, സജീഷ് തിയ്യക്കാട്ടിൽ, ഇ. രമേശൻ, കെ.ജി.എം സ്കൂൾ ഹെഡ്മാഷ് ജോഷി ഡി. കൊള്ളന്നൂർ തുടങ്ങിയവർ പങ്കെടുത്തു. വീടുകളിൽ 25 രൂപ നിരക്കിലും എത്തിക്കുമെന്ന് അറിയിച്ചു. ഫോൺ: (ശ്രീ വത്സൻ) 9946182847, ഹെൽപ്പ് ലൈൻ നമ്പർ: 8089191323 ...