കോണത്തുകുന്ന് : എ.ഐ.വൈ.എഫ് വെള്ളാങ്കല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരിങ്ങാലക്കുട ഫയർ സർവ്വീസിന്റെയും സഹായത്തോടെ കോവിഡ് 19 ന് എതിരെയുള്ള പ്രതിരോധ പ്രവർത്തനം നടത്തി. എം.എൽ.എ വി.ആർ സുനിൽ കുമാർ, വെള്ളാങ്കല്ലൂർ സി.പി.ഐ ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി, വെളളാങ്കല്ലൂർ ബ്ലോക്ക് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് വത്സലാ ബാബു, വെള്ളാങ്കല്ലൂർ എ.ഐ.വൈ.എഫ് വൈസ് പ്രസിഡന്റ് ഷിയാസ് മഞ്ഞന, കാരുമാത്ര സെക്രട്ടറി സുഹൈൽ എന്നിവർ നേതൃത്വം നൽകി. കോണത്തുകുന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്, നീതി മെഡിക്കൽസിന്റെ മുൻവശം, ബസ് സ്റ്റോപ്പുകൾ, കോണത്തുകുന്ന് കനറാ ബാങ്ക് എ.ടി.എം, പഞ്ചായത്ത്' ഹോമിയോ ക്ലിനിക്ക്, പഞ്ചായത്ത് ഓഫീസ് പരിസരം, വെള്ളാങ്കല്ലൂർ ബ്ലോക്ക് ഹെൽത്ത് ആശുപത്രി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിങ്ങനെ ആൾ സഞ്ചാരമുള്ള വിവിധ മേഖലകൾ അണുവിമുക്തമാക്കി...