കൊടുങ്ങല്ലൂർ: കൊറോണ വ്യാപന കാലത്ത് ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളാൽ ബാങ്കിൽ വരാൻ കഴിയാത്ത ഇടപാടുകാർക്കും ബാങ്ക് അംഗങ്ങൾക്കും പണം വീടുകളിൽ നേരിട്ട് എത്തിച്ചു കൊടുക്കുന്ന സംവിധാനവുമായി പാപ്പിനിവട്ടം ബാങ്ക്. ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ഉള്ളവർ താഴെ കാണിച്ച ഫോൺ നമ്പറിൽ അക്കൗണ്ട് വിവരം അറിയിച്ചാൽ അടിയന്തര സാഹചര്യത്തിൽ 5,000 രൂപ വരെ ഇപ്രകാരം വീടുകളിൽ നിന്നുതന്നെ കൈപ്പറ്റാമെന്ന് ബാങ്ക് പ്രസിഡന്റ് ഇ.കെ ബിജു അറിയിച്ചു. എം ബാങ്കർ എന്ന പേരിൽ ബാങ്ക് രൂപകൽപ്പന ചെയ്തിട്ടുള്ള മൊബൈൽ ആപ് ഉപയോഗിച്ചാണ് ഇ സേവനം ലഭ്യമാക്കുന്നത്. വിളിക്കേണ്ട നമ്പർ : 9846806469, 9400850351...