കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളികൾക്കും, ഇതിനായി എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.എ സുധീർ, പി.വി സതീശൻ, ടി.പി അജയൻ, സ്മിത ഷാജി, ബിന്ദു ലോഹിദാക്ഷൻ, കെ.കെ കുട്ടൻ, റീജ ദേവദാസ്, ഷൈലജ പ്രതാപൻ, ഹേമലത എന്നിവർ പങ്കെടുത്തു...