കൊടുങ്ങല്ലൂർ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ ലംഘനത്തിന് കടകൾക്ക് മുന്നിൽ ജനങ്ങൾ കൂട്ടംകൂടി നിന്നതിന് 6 കട ഉടമകൾക്കെതിരെ കേസെടുത്തു. കോട്ടപുറം ചന്തയിലെ എറിയാട് തണ്ടാശ്ശേരി അഷറഫ് (57), കോട്ടപുറം പാലപ്പറമ്പിൽ ജോയി (68), ടി.കെ.എസ് പുരം ചുള്ളിപറമ്പിൽ നൗഷാദ് (51), പേബസാർ താണുക്കാരൻ അബ്ദുൾ അസീസ് (65), അഴിക്കോട് ഭാഗത്തെ അഴീക്കോട് പണിക്കശേരി ലിനീഷ് (34), എടവിലങ്ങ് പുത്തൻ വീട്ടിൽ അയൂബ് (52) എന്നിവർക്കെതിരെയാണ് കേസെടുത്തത്.