shanmughan

കയ്പമംഗലം: തെങ്ങുകയറ്റത്തൊഴിലാളി കയ്പമംഗലം തൃപ്പൂണത്ത് ഷൺമുഖൻ (67) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ കയ്പമംഗലം ഗ്രാമലക്ഷ്മി റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള പറമ്പിൽ തെങ്ങുകയറാൻ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മദ്യം കിട്ടാത്തതിന്റെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ,​ കഴിഞ്ഞ ദിവസം ജന്നി വന്നിരുന്നതായും ജോലിക്ക് പോകരുതെന്ന് ഡോക്ടർ ഉപദേശിച്ചിരുന്നതായും ഷൺമുഖന്റെ മകൻ പറ‍‍ഞ്ഞു.ഭാര്യ: മണി. മക്കൾ: മനേഷ്, ഷാലി. മരുമക്കൾ: രാജി, സന്തോഷ്.