donation-to-community-kit
കയ്പമംഗലം പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിലേക്കു നൽകിയ ഒരു ലക്ഷം രൂപ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് തൻവീറിൽ നിന്നും ഏറ്റുവാങ്ങുന്നു

കയ്പമംഗലം: മകന്റെ വിവാഹ സത്കാരം ഒഴിവാക്കി കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ലക്ഷം രൂപ നൽകി മാതൃകയായി കയ്പമംഗലം കൂരിക്കുഴി സ്വദേശി. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മകന്റെ കല്യാണ ആഘോഷം ഒഴിവാക്കി ഈ കുടുംബം നാടിനൊപ്പം നിൽക്കുന്നത്.

പുതിയ വീട്ടിൽ തൻവീറിന്റെയും സൈറാ ബാനുവിന്റെയും മകൻ എൻജിനീയറായ മിഷാലിന്റെയും അക്യൂല സൈനബിന്റെയും വിവാഹ ആഘോഷം മാറ്റി വെച്ചാണ് ഒരു ലക്ഷം രൂപ കയ്പമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾക്കായി കുടുംബം നൽകിയത്. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം അഹമ്മദിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് തൻവീറിൽ നിന്നും തുക ഏറ്റുവാങ്ങി..