manalur

മണലൂർ പഞ്ചായത്തിന്റെ പാചകപ്പുര മുരളിപെരുന്നെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞാണി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണം എത്തിക്കുന്നതിനായി മണലൂർ പഞ്ചായത്തിന്റ പാചക പുര മണലൂർ ഹയർ സെക്കൻഡറി സ്‌കുളിൽ മുരളിപെരുന്നെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണലൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ മേൽനോട്ടത്തിൽ കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണം തയ്യാറാക്കുന്നത്. ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും സഹായികളായി രംഗത്തുണ്ട്. തുടക്കം 30പേർക്ക് ഭക്ഷണം എത്തിച്ചു നൽകി. കൊറോണ പ്രതിരോധത്തിന്റെ എല്ലാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ വിമൽകുമാർപറഞ്ഞു..