കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം സമാപിച്ചു. ആളും ആരവും കോമരങ്ങളുമൊന്നുമില്ലാതെ, രൗദ്രഭാവമെടുത്തണിയാതെ കേവല ചടങ്ങുകളിൽ മാത്രമൊതുങ്ങിയാണ് ഭരണിയാഘോഷം നടന്നത്. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ വെന്നിക്കൊടി നാട്ടലും കുശ്മാണ്ഡ ബലിയും നടന്നു.
അവകാശികളായ പട്ടാര്യ സമുദായ പ്രതിനിധികളായ രാജീവൻ, നാഥൻ പിള്ള എന്നിവർ ഈ ചടങ്ങിന് നേതൃത്വം നൽകി. തുടർന്ന് മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ള തൊഴിലാളികളുടെ പ്രതിനിധികളെത്തി, താലിസമർപ്പണം നടത്തി. എം.കെ ആനന്ദൻ, കെ.കെ വിജയൻ, കെ.വി രാജു, പി.ഡി ബിജു, കെ.എ ശശി എന്നിവർ ചേർന്നാണ് ചടങ്ങ് നിർവഹിച്ചത്...