കൊടുങ്ങല്ലൂർ: നഗരസഭയുടെ മുൻകൈയ്യിൽ ബോയ്സ് ഹൈസ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന അഗതി രക്ഷാ കേന്ദ്രത്തിലേക്ക് മേത്തല സർവീസ് സഹകരണ ബാങ്ക് പലചരക്ക് സാധനങ്ങൾ നൽകി. ബാങ്ക് പ്രഡിഡന്റ് അഡ്വ.സി.പി. രമേശൻ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രന് സാധനങ്ങൾ കൈമാറി. വൈസ് പ്രസിഡന്റ് വേണു വയമ്പനാട്ട്, കെ.ബി. മഹേശ്വരി, എം.ജി. പുഷ്പ്പാകരൻ, ബാങ്ക് മാനേജർ ഷമീം, ഇ.ജെ. ഹീര തുടങ്ങിയവർ സംബന്ധിച്ചു.
നഗരത്തിൽ വിശന്ന് വലഞ്ഞെത്തിയ അതിഥി തൊഴിലാളിയെ ഇന്നലെ കൊടുങ്ങല്ലൂർ പൊലീസ് അഗതി രക്ഷാ കേന്ദ്രത്തിലേക്കെത്തിച്ച് ഭക്ഷണം ലഭ്യമാക്കിയിരുന്നു. സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപാണ് യുവാവിന്റെ അവസ്ഥ നഗരസഭാ അധികൃതരെ അറിയിച്ചത്.