തൃശൂർ : കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധത്തിലാണ് നാട്. ആരോഗ്യപ്രവർത്തകരും പൊലീസും സന്നദ്ധ പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഒരേ മനസോടെ കർമ്മനിരതരാണ്. പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും ചായയും ഭക്ഷണവും എത്തിച്ച് നൽകുകയാണ് കോർപറേഷൻ. സ്ഥാപനമോ, സ്ഥലമോ, എത്ര പേർക്കെന്നോ ഈ നമ്പറിൽ അറിയിച്ചാൽ എത്തിക്കുന്നതാണ്. സഞ്ജയൻ 9995444965. ജോസ് തിയേറ്ററിന് സമീപം പൊലീസ് മേയർ അജിത ജയരാജൻ ചായ നൽകി പ്രവർത്തനം ആരംഭിച്ചു . ഡെപ്യൂട്ടി മേയർ റാഫി ജോസ്. പി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എൽ റോസി, ഡി .പി .സി മെമ്പർ വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, പ്രേമകുമാരൻ, എ.സി.പി വി.കെ രാജു എന്നിവർ സന്നിഹിതരായി..