തൃശൂർ: ലോക്ക് ഡൗൺ സമയത്ത് ജനങ്ങൾക്ക് സേവനമെത്തിക്കാൻ 13 നിയോജക മണ്ഡലം കേന്ദ്രത്തിലും 117 പഞ്ചായത്ത്, ഏരിയ കേന്ദ്രങ്ങളിലും ബി.ജെ.പി നമോ ഹെൽപ് ലൈൻ സർവ്വീസ് ആരംഭിച്ചു. മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ജനറൽ സെക്രട്ടറിമാർക്കാണ് ഹെൽപ് ലൈൻ സർവീസിന്റെ ചുമതല. 24 മണിക്കൂറും സേവനം എത്തിച്ച് നൽകും. ഭക്ഷണം ആവശ്യമുള്ളവർക്ക് എത്തിക്കുക, പാവപ്പെട്ടവർക്ക് പലചരക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുക, രോഗപ്രതിരോധ സാമഗ്രികൾ എത്തിക്കുക, വീടുകളിൽ മരുന്നും കുടിവെള്ളവും എത്തിക്കുക, രോഗ പ്രതിരോധത്തിനാവശ്യമായ അവബോധം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഹെൽപ് ലൈൻ വഴി നൽകുക. ദേശീയ അദ്ധ്യക്ഷന്റെ നിർദ്ദേശ പ്രകാരം ഒരു പ്രവർത്തകർ 5 പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനവും നടക്കുന്നുണ്ട്. 25 മുതലാണ് ഹെൽപ്പ് ലൈൻ ആരംഭിച്ചത്. 'സന്നദ്ധം' വളണ്ടിയർ സേനയിൽ പരമാവധി പ്രവർത്തകരെ അംഗങ്ങളായി രജിസ്റ്റർ ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌ കുമാർ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ ഹരിക്കാണ് ജില്ലാ കേന്ദ്രത്തിലെ ഹെൽപ് ലൈനിന്റെ ചുമതല. നമ്പറുകൾ : 9995783181, 9447512611, 9495280037...