തൃശൂർ : കൊറോണ സ്രവ പരിശോധനാ സമയം ലാഭിക്കാൻ ഓട്ടോമാറ്റിക്ക് നൂക്ലിക്ക് ആസിഡ് എക്സ്ട്രാക്‌ഷൻ സിസ്റ്റം തൃശൂർ ഗവ. മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ സ്ഥാപിക്കും. ഇതിനായി 30 ലക്ഷം രൂപ രമ്യ ഹരിദാസ് എം.പി അനുവദിച്ചു. ഇപ്പോൾ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 90 കൊവിഡ്- 19 പരിശോധനയാണ് ദിനവും നടക്കുന്നത്. ഇതിന് ഏഴ് മണിക്കൂർ സമയം എടുക്കും. നൂക്ലിക് ആസിഡ് എക്സ്ട്രാക്‌ഷൻ സിസ്റ്റം സ്ഥാപിക്കുന്നതോടെ നാല് മണിക്കൂർ ലാഭിക്കാം. ഇതുമൂലം പരിശോധനാ ഫലം നേരത്തേ ലഭിക്കും. ദിനവും കൂടുതൽ രോഗികളുടെ പരിശോധനകളും നടത്താനാകും.