കുറ്റിച്ചിറ: വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസും ഖത്തർ കോടാലി കൂട്ടായ്മയും സംഭരിച്ച അരിയും പലവ്യഞ്ജനങ്ങളും കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറ ഗവ. എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് നൽകി. കോടശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ഗിരിജൻ അരിയും പലവ്യഞ്ജനങ്ങളും വെള്ളിക്കുളങ്ങര സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി. മിഥുനിൽ നിന്ന് സ്വീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഷിജു, എ.എസ്.ഐ: അജിത്കുമാർ, സുരേഷ് കടുപ്പശ്ശേരിക്കാരൻ, സുധീർ വെള്ളിക്കുളങ്ങര, ഗോവിന്ദൻകുട്ടി കുറുവത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.