വടക്കാഞ്ചേരി: മുളങ്കുന്നത്തുകാവ്‌ മെഡിക്കൽ കോളേജിൽ രോഗികൾക്കായി ടെലി മെഡിസിൻ വിഭാഗം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 11 മുതൽ 12 വരെ ഡോക്ടർമാരുടെ സേവനം ലഭിക്കും. കൊറോണ രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു് ദിശ മെഡിക്കൽ കോളേജിലെ നമ്പറിലും (85477872243) മറ്റ് അസുഖങ്ങൾക്ക് 8078588862 എന്ന നമ്പറിലും വിളിക്കാം. ഞായർ ദിവസം പ്രവർത്തിക്കില്ല.