തൃശൂർ : സപ്ലൈകോ ഡിപ്പോയ്ക്കു കീഴിലുള്ള പീപ്പിൾസ് ബസാറിൽ നിത്യോപയോഗ സാധനങ്ങളുടെ ഓൺലൈൻ വിൽപ്പന ആരംഭിച്ചു. ഇതിലൂടെ ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിലല്ലാതെ അരി , മറ്റു പയറുവർഗ്ഗങ്ങൾ എന്നിവയും വാങ്ങാം. ഇതിനായി സൊമാറ്റോ എന്ന ഓൺലൈൻ ആപ്പിലൂടെ ഓർഡർ നൽകാം. ഈ സംവിധാനം ഉപയോഗിച്ചുള്ള ഡോർ ഡെലിവറിക്ക് പ്രത്യേകം ചാർജ് ഈടാക്കുന്നതല്ലെന്ന് തൃശൂർ ഡിപ്പോ മാനേജർ അറിയിച്ചു.