എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക് ഫാ. ഡേവിസ് ചിറമ്മലിന്റെ സഹായ ഹസ്തം. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിസന്ധിയിലായ പ്രദേശത്തെ 80 ഓളം പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്കാണ് ഒരു വാഹനം നിറയെ ഭക്ഷ്യവസ്തുക്കൾ നൽകിയത്.
ജീവകാരുണ്യ പ്രവർത്തകനും കടങ്ങോട് ഉണ്ണിമിശിഹ ദേവാലയത്തിലെ വികാരിയുമായ ഫാ. ഡേവീസ് ചിറമ്മേൽ നേരിട്ടെത്തി സഹായം നൽകുകയായിരുന്നു. അരി ഉൾപ്പെടെയുള്ള ഭക്ഷണ പദാർത്ഥങ്ങളും, പച്ചക്കറികളും കടങ്ങോട് പെമില്ലാക്ക് മൈ ഗ്രാൻഡ് ലേബർ അക്കോമഡേഷനിലേക്ക് കൈമാറി. വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എം. നൗഷാദ്, ചെയർപേഴ്‌സൺ കെ.ആർ. സിമി, മെമ്പർ കെ.കെ. മണി, സെക്രട്ടറി എം. ജയൻ തുടങ്ങിയവർ പങ്കെടുത്തു.