ചാവക്കാട്: ഗുരുവായൂർ നഗരസഭാ കമ്മ്യൂണിറ്റി കിച്ചണിലേക്ക് എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. അരിയും പച്ചക്കറിയും തേങ്ങയും അച്ചാറിന് ആവശ്യമായ മാങ്ങയുമാണ് വിതരണം ചെയ്തത്. ശുചിത്വം ഒരു ആചാരമായി അനുഷ്ഠിക്കണമെന്ന ശ്രീനാരായണ ഗുരുദേവന്റെ വാക്കുകൾ ജനങ്ങൾ ഉൾക്കൊള്ളണമെന്ന് ഗുരുവായൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.ആർ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി അജയ് നെടിയേടത്ത് എന്നിവർ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് സുഭാഷ് വാഴേപറമ്പിൽ, ജോയിന്റ് സെക്രട്ടറി വി.ആർ. പ്രസന്നൻ, ട്രഷറർ ധനേഷ് ഹരിഹരൻ, ടി.എസ്. രാജീവ്, രജനീഷ് കുമാർ കോട്ടപ്പടി, വി.എ. കൃഷ്ണരാജ്, പി.വി. അരുൺ ബ്ലാങ്ങാട്, ഷനിൽ ഇരിങ്ങപ്പുറം എന്നിവർ നേതൃത്വം നൽകി.