കുറ്റിച്ചിറ: വൈലാത്ര സ്വദേശികളായ ഋതുവിൻ, ആദിത്യൻ എന്നീ കുരുന്നുകൾ തങ്ങളുടെ കുടുക്കയിലെ കൊച്ചു സമ്പാദ്യവുമായി കുറ്റിച്ചിറ ഗവ. എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലെത്തി. കോടശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ഗിരിജൻ കുട്ടികളിൽ നിന്ന് കൈനീട്ടം സ്വീകരിച്ചു. ബ്ലോക്ക് മെമ്പർ പുഷ്പി വിൽസൺ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാവിത്രി വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. കുഞ്ചു, സി.ഡി.എസ് ചെയർപേഴ്‌സൻ ഗീത രവി എന്നിവർ സന്നിഹിതരായിരുന്നു.