fire
എരുമപ്പെട്ടി സർക്കാർ ആശുപത്രി ഫയർ ഫോഴ്സ് ശുചിയാക്കുന്നു

എരുമപ്പെട്ടി: എരുമപ്പെട്ടി സർക്കാർ ആശുപത്രി ഫയർ ഫോഴ്‌സ് ശുചീകരിച്ചു. കുന്നംകുളം ഫയർ ഫോഴ്‌സിലെ ഫസ്റ്റ് റെസ്‌പോൺഡ് വെഹിക്കിൾ ഉപയോഗിച്ചാണ് ശുചീകരണം നടത്തിയത്. ഔട്ട് പേഷ്യന്റ് ബ്ലോക്കും, കിടത്തിച്ചികിത്സാ വാർഡും, ലാബ് കെട്ടിടവും ഉൾപ്പെടെ ആശുപത്രിയുടെ അകവും പുറവും ശുചീകരിച്ചു. ഡെറ്റോൾ, ലൈസോൾ എന്നി അണുനാശിനികൾ കലർത്തിയ ലായനിയാണ് സ്‌പ്രേ ചെയ്യാൻ ഉപയോഗിച്ചത്. ശുചീകരണത്തിന് ഹെൽത്ത് സൂപ്പർ വൈസർ പി.കെ. സതീശൻ നിർദേശങ്ങൾ നൽകി. സീനിയർ ഫയർ ഓഫീസർ ബി. ശ്രീകുമാർ, ഫയർ ഓഫീസർ ടി. അനീഷ്, എസ്. സുനിൽകുമാർ, ഫയർ ഡ്രൈവർ നിഖിൽ ശ്രീനിവാസൻ എന്നിവരാണ് സുചീകരണ പ്രവർത്തനം നടത്തിയത്.