വടക്കാഞ്ചേരി: മുള്ളൂർക്കരയിൽ യുവാവ് മരിച്ചത് കൊറോണ ബാധിച്ചല്ലെന്ന് ആരോഗ്യവകുപ്പ്. മുള്ളൂർക്കരയിലെ കണ്ണംപാറയിലാണ് കഴിഞ്ഞ ദിവസം യുവാവ് മരിച്ചത്. മുംബയ്‌യിൽ നിന്നെത്തിയ യുവാവ് ചില സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് തനിക്ക് കൊറോണയുടെ ലക്ഷണങ്ങൾ ഉള്ളതായി പറഞ്ഞിരുന്നു. മുള്ളൂർക്കരയിലെ കണ്ണുപാറയിൽ വച്ച് യുവാവ് മരിച്ചു. യുവാവിന്റെ മരണത്തെ തുടർന്ന് സുഹൃത്തുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് യുവാവിൽ നിന്നെടുത്ത രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ചത്. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.