വരന്തരപ്പിള്ളി: ഖത്തർ കോടാലി കൂട്ടായ്മ, മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി എന്നിവരുടെ സഹകരണത്തോടെ വരന്തരപ്പിള്ളി ജനമൈത്രി പൊലീസ് പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റ് മേഖലയിലും, ചീനിക്കുന്ന് ആദിവാസി കോളനിയിലും ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. വരന്തരപ്പിള്ളി ജനമൈത്രി പൊലീസ് സർക്കിൾ ഇൻസ്പക്ടർ, ജയ കൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികളായ സുരേഷ് ചെമ്മനാടൻ, മോഹനൻ കീടായി, സന്തോഷ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
എസ്റ്റേറ്റ് മേഖലയിലും ആദിവാസി കോളനിയിലും ഭക്ഷണ കിറ്റ് വിതരണം ചെയ്തു.