കൊടുങ്ങല്ലൂർ: ലോക്ക് ഡൗൺ കാലം മതിലകം പഞ്ചായത്തിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വിനിയോഗിക്കാൻ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉൾക്കൊണ്ട് ബാങ്കിന്റെ പതിനഞ്ച് അംഗ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഇത് നടപ്പിലാക്കുക. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ.കെ ബിജു നിർവഹിച്ചു. ബാങ്കിന് കീഴിലുള്ള പ്ളാന്റ് ഹെൽത്ത് ക്ളിനിക് ബയോലാബിന്റെ ആഭിമുഖ്യത്തിൽ ഭരണസമിതി അംഗങ്ങൾ മുഖേന വിവിധയിനം ജൈവ പച്ചക്കറിത്തൈകൾ കൃഷിയിൽ തൽപ്പരരായവരുടെ വീടുകളിൽ സൗജന്യമായി എത്തിച്ചുകൊടുത്താണ് പദ്ധതി നടപ്പിലാക്കുക...