ചാലക്കുടി: മണ്ഡലത്തിലെ അന്യദേശ തൊഴിലാളികളുടെ ജീവിത സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാവിധ നടപടികളും സ്വീകരിച്ചുവെന്ന് ബി.ഡി. ദേവസി എം.എൽ.എ. മണ്ഡലത്തിൽ 2316 അന്യദേശ തൊഴിലാളികളുണ്ട്. ചാലക്കുടിയിൽ 1587 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 510 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. താലൂക്ക് ആശുപത്രിയിൽ രണ്ടുപേരാണ് നിരീക്ഷണത്തിലുള്ളത്.

കോടശേരി പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. വിദേശത്തു നിന്നുമെത്തിയ ഇയാൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശx അനുസരിച്ചതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എം.എൽ.എ പറഞ്ഞു. മണ്ഡലത്തിലെ സാമൂഹിക പെൻഷൻ വിതരണം തുടരുകയാണ്.

14 ആദിവാസി ഊരുകളിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ വഴി ഭക്ഷ്യ സാധനങ്ങൾ എത്തിക്കുന്നുണ്ട്. മദ്യം കിട്ടാത്തതിനെ തുടർന്ന് വിഭ്രാന്തി കാട്ടിയ 18 പേർ താലൂക്ക് ആശുപത്രയിൽ ചികിത്സയിലാണ്. നിരവധി പേർ ഒ.പിയിൽ ചികിത്സ തേടുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു.