തൃശൂർ: വടക്കാഞ്ചേരി മണ്ഡലത്തിൽ ആരംഭിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കും എം.എൽ.എ ഓഫീസ് വഴി ആവശ്യമായ അരി സൗജന്യമായി വിതരണം ചെയ്യുമെന്ന് അനിൽ അക്കര എം.എൽ.എ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലത്തിൽ ആരംഭിച്ച ഒൻപത് കമ്മ്യൂണിറ്റി കിച്ചണുകളിലേക്കും എം.എൽ.എ ഓഫിസ് വഴി അരി വിതരണം ചെയ്തു. ഒരു ക്വിന്റൽ അരിയാണ് ഇപ്പോൾ ഓരോ കിച്ചണിലേക്കും വിതരണം ചെയ്തിട്ടുള്ളത്.