കൊടുങ്ങല്ലൂർ: വർഷങ്ങളായി തുടരുന്ന പ്രഖ്യാപനങ്ങൾ മാത്രമാണ് നഗരസഭാ ബഡ്ജറ്റിലുള്ളതെന്ന് നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ആരോപിച്ചു. സംസ്ഥാനത്ത് മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കിയ ഭവന പദ്ധതി, ഒരു കല്ലു പോലും ഇടാൻ സാധിക്കാത്ത മുനിസിപ്പൽ ഓഫീസ് കെട്ടിടം, മുസരിസ് പൈതൃക പദ്ധതി നടപ്പിലാക്കാൻ പോകന്ന പദ്ധതികൾ ഇതെല്ലാം ചേർത്തുള്ള ദീർഘവീക്ഷണമില്ലാത്ത ബഡ്ജറ്റാണ് നഗരസഭയിൽ വൈസ് ചെയർമൻ അവതരിപ്പിച്ചതെന്ന് നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചൂണ്ടിക്കാട്ടി. പാർലമെന്ററി പാർട്ടി നേതാവ് വി.എം. ജോണിയുടെ അദ്ധ്യക്ഷതയിൽ ഗീതാ ദേവി ടീച്ചർ, പ്രിൻസി മാർട്ടിൻ, കവിതാ മധു തുടങ്ങിയവർ സീസാരിച്ചു.