s-n-d-p
ബ്രേക്ക് ദി ചെയിന്റെ ഭാഗമായി ബി. ഡി. എം. എസ് തൃശൂർ ജില്ലാ കമ്മറ്റി ഉണ്ടാക്കിയ ഹാൻഡ് വാഷ് ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുബിന് നൽകി കൊണ്ട് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും ബി ഡി എം എസ് സംസ്ഥാന പ്രസിഡന്റുമായ അഡ്വ .സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ബ്രേക്ക് ദ ചെയിന്റെ ഭാഗമായി തൃശൂർ ബി.ഡി.എം.എസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഹാൻഡ് വാഷ് ഒല്ലൂർ നിയോജക മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനായി ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് സുബിന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും ബി.ഡി.എം.എസ് സംസ്ഥാന അദ്ധ്യക്ഷയുമായ അഡ്വ. സംഗീത വിശ്വനാഥൻ കൈമാറി. ബി.ഡി.എം.എസ് തൃശൂർ ജില്ലാ ട്രഷറർ അജിത സന്തോഷ്, മണ്ഡലം സെകട്ടറിമാരായ സന്തോഷ് കെ.ജി, ബാബു നടത്തറ എന്നിവർ പങ്കെടുത്തു.