കൊടകരയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ കളക്ടർ എസ്. ഷാനവാസ് എത്തിയപ്പോൾ
കൊടകര: കൊടകരയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ ജില്ലാ കലക്ടർ എസ്. ഷാനവാസ് സന്ദർശിച്ചു. പഞ്ചായത്തിലെ വിവിധ ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തി. തൊഴിലാളികൾക്ക് വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ പഞ്ചായത്തിനോടും ആരോഗ്യ വകുപ്പിനോടും നിർദേശിച്ചു. ആയൂർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലജകുമാരി, കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഹാരീസ് പറച്ചിക്കാടൻ, പഞ്ചായത്ത് സെക്രട്ടറി ജി.സബിത എന്നിവരും ഒപ്പമുണ്ടായിരുന്നു.