ചാവക്കാട്: ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീ പിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുമ്പിൽ വച്ച് ഇന്നലെ രാവിലെ ഒന്നരയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ലോഡെടുക്കാൻ പോകുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ഡ്രൈവർ കണ്ണൂർ പയ്യൂർ പഴശ്ശി മയ്യിൽപുളിമൂണ്ട വീട്ടിൽ ശിഹാബ് (28) ലോറിയിൽ നിന്നും ചാടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് ചാവക്കാട് പൊലീസും ഗുരുവായൂർ നിന്ന് ഫയർഫോഴ്‌സും ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരും സ്ഥലത്തെത്തി തീ അണച്ചു. ലോറിയുടെ മുൻഭാഗം പൂർണ്ണമായി കത്തി നശിച്ചു.