കാഞ്ഞാണി: ലോക്ക് ഡൗൺ നിർദേശം പാലിക്കാതെ മണലൂർ പഞ്ചായത്തിൽ തുറന്ന് പ്രവർത്തിച്ച അഞ്ച് ഹോട്ടലുകൾക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. കണ്ടശ്ശാംകടവ് മാർക്കറ്റിനുള്ളിൽ കൂട്ടമായി സാധനങ്ങൾ വാങ്ങുന്നത് അകലം പാലിച്ച് വേണമെന്നും അതിനുവേണ്ട നിർദ്ദേശങ്ങൾ കടയുടമകൾക്ക് നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ വിമൽകുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. നിരോധനം മറികടന്ന് പ്രവർത്തിച്ച കണ്ടശ്ശാംകടവിലെ മൂന്നും, പാന്തോടിന് സമീപമുള്ള രണ്ട് ഹോട്ടലുകൾക്കും എതിരെയാണ് നടപടി എടുത്തത്. ഇവരിൽ നിന്ന് 2500 രൂപ വീതം പിഴയും ഈടാക്കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ രാജേഷ്, വാസുദേവൻ, സ്വപ്ന എന്നിവരും പരിശോധനയിൽ പങ്കെടുത്തു.