arrest-abdu-rahiman-kutt
അറസ്റ്റിലായ അബ്ദുറഹിമാൻ കുട്ടി

കയ്പമംഗലം: കമ്മ്യൂണിറ്റി കിച്ചനുകളിൽ രാഷ്ട്രീയ പാർട്ടികൾ വിഷം കലർത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല കോലോത്തും പറമ്പിൽ സുലൈമാൻ മകൻ അബ്ദുറഹിമാൻ കുട്ടി(38)യെ ആണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ്, ബി.ജെ.പി, മുസ്‌ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ സാമൂഹ അടുക്കളയിലേക്ക് അടുപ്പിക്കരുതെന്നും അവർ വിഷം കലർത്താൻ മടിക്കാത്തവരാണെന്നും സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റി , ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി , മുസ്‌ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി, പഞ്ചായത്ത് അംഗം എന്നിവർ കൊടുത്ത പരാതിയിലാണ് നടപടി.