പാവറട്ടി : വെങ്കിടങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഉത്പാദിപ്പിച്ച വിഷ രഹിത പച്ചക്കറി കോവിഡ് 19 ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി കിച്ചണിലേക്ക് സൗജന്യമായി നൽകി. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പത്മിനിയുടെ സാന്നിദ്ധ്യത്തിൽ ആരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ.പ്രവീൺ, സി.ഡി.എസ്.ചെയർപേഴ്‌സൺ ഷീജ രാജീവിന് കൈമാറി. പി. മഹേഷ് ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രം ജീവനക്കാർ പങ്കെടുത്തു.