ചിറയിൻകീഴ്:സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനം പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ചിറയിൻകീഴ് പഞ്ചായത്ത് തല യോഗം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.കനകദാസ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.മണികണ്ഠൻ, ആർ.സരിത,എൻ.നസീഹ,പഞ്ചായത്തംഗം ആർ.കെ രാധാമണി,ഡോ.അർനോൾഡ് ദീപക്,പഞ്ചായത്ത് സെക്രട്ടറി യു.എസ്. അജില തുടങ്ങിയവർ സംസാരിച്ചു.