ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ടിന്റെ ഏഴാം ദിവസമായ ഇന്ന് തുള്ളൽപ്പുരയിൽ പുലയർ പുറപ്പാട് അരങ്ങേറും. ദേവി ഒരുപുലയിയുടെ വേഷത്തിൽ തുള്ളൽപ്പുരയിൽ പ്രത്യക്ഷപ്പെടുന്നുവെന്ന സങ്കൽപ്പത്തിൽ ദേവിയുടെ വേഷത്തിൽ രൂപം കെട്ടി ആടിയ ശേഷമാണ് പുലയർ പുറപ്പാട് അരങ്ങേറുന്നത്. പുലയർ പുറപ്പാടിന് ശേഷം മുക്കണ്ണനും രണ്ട് സ്ത്രീ വേഷങ്ങളും തുടർന്ന് കള്ളുകുടിയൻ പുറപ്പാട്, ബ്രാഹ്മണ പുറപ്പാട്, സുബ്രഹ്മണ്യ വള്ളി പരിണയം എന്നിവയും ഇന്നത്തെ കഥയിൽ അരങ്ങേറും.