പൗഡിക്കോണം : മാങ്കോട്ടുകോണം ശ്രീദുർഗാ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക പൊങ്കാല മഹോത്സവം 16 മുതൽ 20 വരെ നടക്കും.16ന് രാവിലെ 7ന് മൃത്യുഞ്ജയ ഹോമം,10ന് നവഗപഞ്ചഗവ്യാഭിഷേകം, നാഗരൂട്ട്,നാഗർക്ക് വിശേഷാൽ പൂജ,7ന് ആദ്ധ്യാത്മിക പ്രഭാഷണം,8.30ന് നൃത്ത നൃത്യങ്ങൾ,17ന് രാത്രി 8.30 ന് മെഗാ ഡാൻസ് ഷോ,18ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,10ന് നാഗർക്ക് വിശേഷാൽ പൂജ,6.45ന് അന്നദാനം,രാത്രി 8.30ന് തിറയാട്ടം,9ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,8ന് ദേവീ മാഹാത്മ്യ പാരായണം,ഭദ്രകാളി അഷ്ടോത്തര നാമജപം,6.30 ന് അലങ്കാര ദീപാരാധന,6.45 ന് അന്നദാനം,രാത്രി 9ന് തങ്കച്ചൻ വിതുര നയിക്കുന്ന മോർ പഠാൻ (കോമഡി ഷോ),20ന് രാവിലെ 9ന് ഭജന,9.30ന് സമൂഹ പാെങ്കാല,11ന് പൊങ്കാല നിവേദ്യം,രാത്രി 7ന് ഭഗവതി സേവ,7.30ന് താലപ്പൊലിവ്.