azhoor

ചിറയിൻകീഴ്: അഴൂർ ഭഗവതി ക്ഷേത്രത്തിലെ മീന കാർത്തിക മഹോത്സവത്തിന് കൊടിയേറി 29ന് സമാപിക്കും.കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രാചാര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ക്ഷേത്രം തന്ത്രി ഉഷേന്ദ്രന്റെയും മേൽശാന്തി രാജേഷ് പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ത‌ൃക്കൊടിയേറ്റ് നടന്നത്. 21ന് രാവിലെ 10ന് ഗണപതിക്കും ശാസ്താവിനും നവകം, പഞ്ചഗവ്യം കലശപൂജയും അഭിഷേകവും വിശേഷാൽ പൂജയും, 22ന് രാവിലെ 10ന് മുരുകനും ശിവനും നവകം, പഞ്ചഗവ്യം കലശപൂജയും അഭിഷേകവും വിശേഷാൽ പൂജയും, 23ന് രാവിലെ 10ന് രക്ഷസിനും മല്ലൻ തമ്പുരാനും നവകം, പഞ്ചഗവ്യം കലശപൂജയും അഭിഷേകവും വിശേഷാൽ പൂജയും, വൈകുന്നേരം 6.30ന് ദേവിയുടെ തൃക്കല്യാണപ്പാട്ടും താലി ചാർത്തും, 24ന് രാവിലെ 10ന് കന്യാവിനും ചാമുണ്ഡിദേവിക്കും നവകം, പഞ്ചഗവ്യം കലശപൂജയും അഭിഷേകവും വിശേഷാൽ പൂജയും, 25ന് രാവിലെ 10ന് യക്ഷിയമ്മയ്ക്കും മറുത ദേവിക്കും നവകം, പഞ്ചഗവ്യം കലശപൂജയും അഭിഷേകവും വിശേഷാൽ പൂജയും, 26ന് രാവിലെ 10ന് ചാത്തൻസ്വാമിക്കും യോഗീശ്വര മൂർത്തിക്കും നവകം, പഞ്ചഗവ്യം കലശപൂജയും അഭിഷേകവും വിശേഷാൽ പൂജയും, 27ന് രാവിലെ 10ന് സർപ്പക്കാവിൽ നവകം, പഞ്ചഗവ്യം കലശപൂജയും അഭിഷേകവും വിശേഷാൽ പൂജയും, 28ന് രാത്രി 8ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്, വിളക്കെഴുന്നള്ളത്ത്, ശയ്യാപൂജ, പള്ളിനിദ്ര, 29ന് വെളുപ്പിന് 4ന് പള്ളിയുണർത്തൽ, കണികാണിക്കൽ, അഭിഷേകം, ഉഷപൂജ, മഹാഗണപതിഹോമം തുടർന്ന് ദേവിയെ ശ്രീലകത്തേയ്ക്ക് എഴുന്നള്ളിക്കൽ, രാവിലെ 7ന് എതൃത്തപൂജ, 9ന് പന്തീരടിപൂജ, വൈകുന്നേരം 4ന് ആചാരത്തിന് വേണ്ടി മാത്രം ഒരു ഗരുഢൻ തൂക്കം രാത്രി 10ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, 12ന് ആറാട്ട് തിരികെ എഴുന്നള്ളത്ത് എന്നിവ നടക്കും.