പോത്തൻകോട്:കാട്ടായിക്കോണം തെങ്ങുവിള ശ്രീ മഹാദേവിക്ഷേത്രത്തിലെ പൂയ മഹോത്സവം 7 മുതൽ 13 വരെ നടക്കും.7ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, ഉച്ചയ്ക്ക് 12ന് അന്നദാന സദ്യ, വൈകിട്ട് 5 .30ന് പുഷ്‌പാഭിഷേകം, പൂമൂടൽ, വൈകിട്ട് 6.30ന് നടക്കുന്ന തെങ്ങുവിള ശ്രീ മഹാദേവി ക്ഷേത്ര ട്രസ്റ്റിന്റെ കഥകളി പുരസ്‌കാര സമർപ്പണ സമ്മേളനം മേയർ കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കഥകളി പുരസ്കാരത്തിന് അർഹനായ പ്രശസ്ത കഥകളി നടൻ മാത്തൂർ ഗോവിന്ദൻകുട്ടിക്ക് മേയർ പുരസ്കാരം നൽകും. പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള ആസ്വാദന കുറിപ്പ് വായിക്കും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.വിനയകുമാർ, ട്രഷറർ ഡി.വിജയൻ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ എസ്. ഭുവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 8.30 മുതൽ ആയില്യം ഊട്ട്, തുടർന്ന് മേജർ സെറ്റ് കഥകളി, 8ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 5.30ന് മഹാഗണപതിഹോമം, ഉച്ചയ്ക്ക് 12ന് അന്നദാന സദ്യ,രാത്രി 7ന് യോഗ, 9ന് ഗാനമേള. 9ന് പതിവ് പൂജകൾക്ക് പുറമേ രാവിലെ 5.30ന് മഹാഗണപതിഹോമം,ഉച്ചയ്ക്ക് 12ന് അന്നദാന സദ്യ,രാത്രി 7ന് ലഘുനാടകം, രാത്രി 7.30ന് സംഗീതനിശ, രാത്രി 9ന് കരോക്കെ ഗാനമേള. 10ന് രാവിലെ 5.30 മഹാഗണപതിഹോമം, 8.30 ന് മഹാവിഷ്ണുപൂജ,ഉച്ചയ്ക്ക് 12ന് അന്നദാന സദ്യ,രാത്രി 7ന് കരാട്ടെ പ്രകടനം, 9ന് കെ.പി.എ.സി നാടകം. 11ന് രാവിലെ 5.30ന് മഹാഗണപതിഹോമം,9ന് പ്രസിദ്ധമായ തെങ്ങുവിള പൊങ്കാല,ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 8ന് ഡാൻസ് മെഗാഷോ.12ന് പതിവ് പൂജകൾക്ക് പുറമേ രാവിലെ 10ന് ബാലികാ പൂജ,ഉച്ചയ്ക്ക് 12ന് അന്നദാന സദ്യ,വൈകിട്ട് 4.30ന് നാളികേര ചിറപ്പ്,6ന് നടക്കുന്ന സാംസ്കാരിക സന്ധ്യ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും.ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.വാർഡ് കൗൺസിലർ സിന്ധുശശി,കാട്ടായിക്കോണം അരവിന്ദൻ, കാട്ടായിക്കോണം ഡി.രമേശൻ, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ടി.വിനയകുമാർ തുടങ്ങിയവർ സംസാരിക്കും. രാത്രി 9ന് ചാലക്കുടി പതി ഫോൾക് അക്കാഡമി അവതരിപ്പിക്കുന്ന പകർന്നാട്ടം. 13ന് പതിവ് പൂജകൾക്ക് പുറമേ രാവിലെ 5.30ന് മഹാഗണപതിഹോമം,വൈകിട്ട് 6 മുതൽ ആനപ്പുറത്തെഴുന്നള്ളിപ്പും ഘോഷയാത്രയും.12ന് മിമിക്സ്,പുലർച്ചെ 4ന് താലപ്പൊലി വിളക്ക്,ഘോഷയാത്ര.