തിരുവനന്തപുരം: മൺവിള കുന്നിൻമേലെ ദുർഗാദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവവും ഏഴാം പുനഃപ്രതിഷ്ഠാ ദിനവും 2,3,4 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 6ന് മലർനിവേദ്യം, 7.45ന് പുരാണ പാരായണം ആരംഭം, വൈകിട്ട് 7ന് ഭഗവതിസേവ. നാളെ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30ന് സുദർശനഹോമം, 11ന് നാഗരൂട്ട്. നാലിന് രാവിലെ 10.15ന് പൊങ്കാല, 12ന് പൊങ്കാല നിവേദ്യം അർപ്പിക്കൽ, രാത്രി 8.30ന് വലിയ പടുക്ക വഴിപാട്, 10ന് മംഗളാരതി തുടങ്ങിയവ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30ന് അന്നദാനം ഉണ്ടായിരിക്കും.